NEWS
എ ഡി ജി പി മനോജ് എബ്രഹാമിന് ഡി ജി പിയായി സ്ഥാനക്കയറ്റം.
27/04/2025 06:04 PM IST
സണ്ണി ലുക്കോസ്

ഡി ജി പി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം നല്കി. നിലവില്‍ ക്രമസമാധാന ചുമതലയുളള എ ഡി ജി പിയാണ് മനോജ് എബ്രഹാം.
1994 ബാച്ച് ഐ പി എസ് ഓഫീസറാണ് അദ്ദേഹം. നിലവിലെ ഫയര്‍ഫോഴ്സ് മേധാവി കെ പദ്മകുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം.
ഈ മാസം 30-നാണ് പദ്മകുമാര്‍ വിരമിക്കുന്നത്. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേല്‍ക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











